റെയില്‍വേ സിഗ്നലിന്റെ പ്രവൃത്തിക്കായി ഇട്ട പത്ത് ലക്ഷം രൂപയുടെ കേബിളുകള്‍ മോഷണം പോയി
റെയില്‍വേ സിഗ്നലിന്റെ പ്രവൃത്തിക്കായി കുഴിയെടുത്ത് അതിലിട്ടിരുന്ന പത്ത് ലക്ഷം രൂപയുടെ കേബിളുകള്‍ മോഷണം പോയതായുള്ള പരാതിയില്‍ പയ്യന്നൂർ പൊലീസ് കേസെടുത്തുഇ2ഇ ട്രാൻസ്‌പോർട്ടേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ് പ്രൊജക്‌ട് മാനേജർ പയ്യന്നൂരിലെ ശ്രീഹരി സാബുവിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ മാസം 15നും 31നുമിടയിലാണ് മോഷണം നടന്നത്. കമ്ബനി റെയില്‍വേയുടെ സിഗ്നല്‍ കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്കായി പയ്യന്നൂർ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കുഴിയെടുത്ത് അതിലിട്ടിരുന്ന കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്.
തുടർ പ്രവൃത്തി നടത്താനായി എത്തിയപ്പോഴാണ് കുഴിയെടുത്ത് ഇട്ടിരുന്ന കേബിളുകള്‍ കാണാതായ വിവരം കമ്ബനിയുടെ ആളുകള്‍ അറിയുന്നത്. ഇതേ തുടർന്ന് നല്‍കിയ പരാതിയിലാണ് പയ്യന്നൂർ പൊലീസ് മോഷണ കുറ്റത്തിന് കേസെടുത്തത്.
No comments