തുടക്കമാകുന്നത് ഒരു മാസത്തോളം നീളുന്ന പ്രക്രിയക്ക്; സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം
സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്രമങ്ങൾക്ക് ഇന്ന് മുതൽ തുടക്കം. എസ്ഐആറിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേര് ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്ഐആറിനെ സിപിഎമ്മും കോൺഗ്രസും എതിർക്കുമ്പോഴാണ് കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്.
No comments