Header Ads

ad728
  • Breaking News

    പ്രതീക്ഷ നൽകുന്ന ഗവേഷണം; കീമോതെറാപ്പി പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് കണ്ടെത്തി



    ന്യൂഡൽഹി: മരുന്നിനെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് കണ്ടെത്തി ടാറ്റ മെമ്മോറിയൽ കാൻസർ റിസർച്ച്. സ്തനാർബുദം ഉണ്ടാക്കുന്ന കാൻസർ കോശങ്ങൾ കീമോ തെറാപ്പിയിൽ പുർണമായും നശിക്കാറില്ല. രോഗം ഭേദമായിക്കഴിഞ്ഞാലും ഇവ ശരീരത്തിൽ ഒളിച്ചിരിക്കും. നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ഇവ സർവ ശക്തിയോടെയും തിരിച്ചു വരും.

    എന്നാൽ ഇവ ശ്വാസകോശം പോലുള്ള മറ്റ് അവയവങ്ങളെയായിരിക്കും ബാധിക്കുക.

    തന്നെതയമല്ല, ഇവ മരുന്നിനെ പ്രതിരോധിക്കാനുള്ള കഴിവ് നേടിയവയുമായിരിക്കും. ചികിൽസയിൽ വലിയ വെല്ലുവിളിയായിരുന്ന ഇത്തരം കോശങ്ങളെ നശിപ്പിക്കാനുള്ള ചികിത്സയാണ് ഗവേഷകർ ക ണ്ടെത്തിയത്.

    ടാറ്റ മെമ്മോറിയൽ സെൻ്റർ-അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്ച് ആൻ്റ്എജുക്കേഷനിലെ ഗവേഷക ഡോ. നന്ദിനി വർമയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കാൻസർ രോഗികൾക്കും മെഡിക്കൽ മേഖലക്കും പ്രതീക്ഷ നൽകുന്ന കണ്ടെത്തൽ നടത്തിയത്.

    ഇത്തരം കോശങ്ങളിൽ മരുന്നിനെ പ്രതിരോധിക്കുന്ന തൻമാത്രകളെ കണ്ടെത്തുകയായിരുന്നു ഗവേഷകർ. റെഡോക്സ് ബയോളജി എന്ന ജേണലിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    കീമോതെറാപ്പി നിർത്തുന്നതോടെ കൂടുതൽ രൂക്ഷമായ രീതിയിലാണ് ഇത്തരം കോശങ്ങൾ പിന്നീട് പെരുമാറുന്നത്. ഇവ എങ്ങനെ കീമോതെറാപ്പിയെ അതിജീവിക്കുന്നു എന്നും കണ്ടെത്തി.

    GPX4, FSP1 എന്നീ തൻമാത്രകളെയാണ് കണ്ടെത്തിയത്. FSP1നെ തടയാൻ കഴിഞ്ഞാൽ ഇവയുടെ പ്രതിരോധശേഷി ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഈ രണ്ട് തൻമാത്രകളെയും തടയുന്ന ചികിത്സാ രീതിയാണ് ഗവേഷകർ കണ്ടെത്തിയത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728