Header Ads

ad728
  • Breaking News

    എന്‍റെ ഫ്യൂസ് ഊരിയാല്‍ ഞാനും ഊരും', 7 ട്രാൻസ്ഫോറുമറുകളുടെ ഫ്യൂസ് ഊരിയ യുവാവ് പിടിയില്‍


    കാസർഗോഡ്: ബില്‍ അടയ്ക്കാത്തതിനെത്തുടർന്ന് സ്വന്തം വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചതില്‍ പ്രകോപിതനായ യുവാവ് ചെയ്തത് വിചിത്രമായ പ്രതികാരം.

    ഇയാള്‍ കാസർഗോഡ് ടൗണിലെ ഏഴ് ട്രാൻസ്ഫോർമറുകളിലെ ഫ്യൂസ് ഊരിയെടുത്തു! ഇതോടെ നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ ഒരു മണിക്കൂറിലധികം ഇരുട്ടിലായി.
    വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാസർഗോഡ് ടൗണിലും സമീപ പ്രദേശങ്ങളിലും ഒരുമിച്ച്‌ കറന്‍റ് പോയതോടെ കെഎസ്‌ഇബി ഓഫിസിലേക്ക് അവധി ദിവസത്തിലെ അടിയന്തര പ്രളയം പോലെ ഫോണ്‍ കോളുകള്‍ ഒഴുകിയെത്തി."മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി കോളുകള്‍ വന്നു. ലൈനുകള്‍ പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നും കണ്ടില്ല. ട്രാൻസ്ഫോർമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത് - എല്ലാ ഫ്യൂസുകളും ഊരിമാറ്റിയിരിക്കുന്നു!" ഒരു കെഎസ്‌ഇബി ഉദ്യോഗസ്ഥൻ പറഞ്ഞു.

    തുടർന്ന് നടത്തിയ തെരച്ചിലില്‍, ഊരിയെടുത്ത ഫ്യൂസുകള്‍ ട്രാൻസ്ഫോർമറുകള്‍ക്കരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിലതിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കെഎസ്‌ഇബി ജീവനക്കാർ സ്പെയർ ഫ്യൂസുകള്‍ ഉപയോഗിച്ച്‌ രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
    ഫ്യൂസ് ഊരുന്ന ഒരാളെ കണ്ടതായി സമീപവാസികള്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതോടെയാണ് നെല്ലിക്കുഴി സെക്ഷന് കീഴിലുള്ള ഒരു താമസക്കാരനിലേക്ക് അന്വേഷണം നീണ്ടത്.
    "ബില്‍ അടയ്ക്കാത്തതിന് കണക്ഷൻ കട്ട് ചെയ്തപ്പോള്‍ ഇയാള്‍ നേരത്തെ സെക്ഷൻ ഓഫിസില്‍ വന്ന് ബഹളമുണ്ടാക്കിയിരുന്നു," ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
    ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രായമായ അച്ഛനൊപ്പമാണ് ഇയാള്‍ താമസിക്കുന്നതെന്നും, തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728