ദീപാവലി: ഈ ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുത്, യാത്രക്കാർക്ക് റെയിൽവേയുടെ പ്രത്യേക നിർദേശം
_ഈ ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നുണ്ടോ? കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കാനായി രാജ്യത്തുടനീളം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. എന്നാൽ ബാഗുകൾ പാക്ക് ചെയ്യുന്നതിന് മുൻപ്, ഇന്ത്യൻ റെയിൽവേയിൽനിന്ന് ഒരു പ്രധാന യാത്രാ അറിയിപ്പുണ്ട്._
_ഈ തിരക്കേറിയ ഉത്സവകാലത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ, ചില സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുതെന്ന് അഭ്യർഥിച്ചുകൊണ്ട് റെയിൽവേ ഒരു പുതിയ നിർദേശം പുറപ്പെടുവിച്ചു. അപകടങ്ങൾ തടയുകയും ഉത്സവകാലത്തെ തിരക്ക് യാതൊരുവിധ അനിഷ്ട സംഭവങ്ങൾക്കും ഇടയാക്കുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഈ സീസണിൽ നിങ്ങൾ കൊണ്ടുപോകാൻ പാടില്ലാത്തതും സുരക്ഷിതമായി എങ്ങനെ യാത്ര ചെയ്യാമെന്നതിനെക്കുറിച്ചും അറിയാം._
_ഇന്ത്യയിലുടനീളം ഉത്സവലഹരി ഉയരുമ്പോൾ, ലക്ഷക്കണക്കിന് യാത്രക്കാർ റെയിൽ മാർഗം നാട്ടിലേക്കുള്ള ദീർഘയാത്രകൾക്കായി ഒരുങ്ങുകയാണ്. ദീപാവലിയും മറ്റ് ആഘോഷങ്ങളും അടുത്തുവരുന്ന സാഹചര്യത്തിൽ, ട്രെയിൻ യാത്ര സുരക്ഷിതവും സുഗമവും അപ്രതീക്ഷിത സംഭവങ്ങളില്ലാത്തതുമാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്._
_*യാത്രക്കാർ താഴെ പറയുന്ന ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം*_
_പടക്കങ്ങൾ_
_മണ്ണെണ്ണ_
_ഗ്യാസ് സിലിണ്ടറുകൾ_
_സ്റ്റൗ_
_തീപ്പെട്ടി _
_സിഗരറ്റ് _
കാരണം ലളിതമാണ്: ഇവയിൽ പലതും എളുപ്പത്തിൽ തീപിടിക്കുന്നവയോ കത്തുന്നവയോ ആണ്. പരിമിതമായ വെന്റിലേഷനും ലോഹമോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള പ്രതലങ്ങളുമുള്ള ട്രെയിനിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ ഒരു ചെറിയ തീപ്പൊരിയിൽ നിന്നുപോലും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണ്._
_ദീപാവലി, ഛഠ് പൂജ പോലുള്ള ഉത്സവങ്ങൾ റെയിൽ യാത്രയിൽ വലിയ തിരക്ക് സൃഷ്ടിക്കുന്നു. സ്റ്റേഷനുകൾ ജനങ്ങളെക്കൊണ്ട് നിറയുന്നു. പ്ലാറ്റ്‌ഫോമുകളിൽ കുടുംബങ്ങളും ലഗേജുകളും തിങ്ങിനിറയുന്നു. ഓരോ കംപാർട്ട്മെന്റും പതിവിലും കൂടുതൽ ഇടുങ്ങിയതായി അനുഭവപ്പെടുന്നു._
_ഇതിന്റെ മുന്നൊരുക്കമായി, ന്യൂഡൽഹി, ബാന്ദ്ര ടെർമിനസ്, ഉധ്‌ന, സൂറത്ത് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും സ്ഥിരം ഹോൾഡിങ് ഏരിയകൾ നിർമിച്ചിട്ടുണ്ട്._
_*ബുദ്ധിപൂർവം ആസൂത്രണം ചെയ്യാം: ഉത്സവകാല ട്രെയിൻ യാത്രയ്ക്കുള്ള നുറുങ്ങുകൾ*_
_യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ് നിങ്ങളുടെ ലഗേജ് പരിശോധിക്കുക._ _ഉത്സവകാല തിരക്കിനിടയിൽ നിരോധിക്കപ്പെട്ട ആറ് സാധനങ്ങളിൽ ഒന്നും നിങ്ങളുടെ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കുക._
_നേരത്തെ എത്തുക. ബോർഡിങ്ങിന് മുൻപ് ടിക്കറ്റിങ്, സുരക്ഷാ പരിശോധനകൾ എന്നിവ പൂർത്തിയാക്കാൻ വലിയ സ്റ്റേഷനുകളിലെ ഹോൾഡിങ് ഏരിയകൾ ഉപയോഗിക്കുക._
_യാത്രയ്ക്കിടയിൽ ജാഗരൂകരായിരിക്കുക. രൂക്ഷമായ ഗന്ധം (ഇന്ധനത്തെയോ ഗ്യാസിനെയോ സൂചിപ്പിക്കുന്നത്) അല്ലെങ്കിൽ പുക ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുക_
No comments