Header Ads

ad728
  • Breaking News

    വീടിന് മുന്നിൽ സ്‌ഫോടക വസ്തു എറിഞ്ഞു

    ചക്കരക്കല്ല് | പെരളശ്ശേരിയിൽ ബിജെപി ഓഫീസിനായി കടമുറി വാടകയ്ക്ക് നൽകിയ വീട്ടമ്മയുടെ വീടിന് മുന്നിലുള്ള നടപ്പാതയിൽ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി.

    ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടം ഉടമയായ ആനന്ദ നിലയത്തിൽ എം ശ്യാമളയുടെ വീടിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്.

    നാളെ പെരളശ്ശേരിയിൽ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്. ഒരു കടമുറിയിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഉടമയാണ് ശ്യാമള.

    ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവത്തിൽ ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728