മിസ് ഇന്ത്യ മത്സരത്തിൽ അഴീക്കോട് സ്വദേശിനിക്ക് രണ്ടാം സ്ഥാനം
ടിഐജിപി ഇന്റർനാഷണൽ ഗ്ലാമർ പ്രോജക്ട് സീസൺ 4നാണ് പുരസ്കാരം. ഹോട്ടൽ താജ് ഫോർച്യൂണിലായിരുന്നു മത്സരം.
മുൻ മിസ്‌വേൾഡും ഹിന്ദി നടിയുമായ സംഗീത ബിജലാനി കിരീടമണിയിച്ചു. മഹാരാഷ്ട്രയിലെ അഥിതി പരബാണ് ഒന്നാം സ്ഥാനം നേടിയത്.
വിങ് കമാൻഡർ പി എ വിജയന്റെയും അഴീക്കോട് എച്ച്എസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ എം കെ ഗീതയുടെയും മകളായ ജെസ്മിത അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റാണ്.
No comments