Header Ads

ad728
  • Breaking News

    കളൻതോട് ATM കവര്‍ച്ചാ ശ്രമം പൊളിച്ച്‌ പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍



    _കട്ടാങ്ങൽ: കളൻതോട് എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച്‌ പൊട്ടിച്ച്‌ പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍._

    _പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 2:30 നാണ് സംഭവം. നൈറ്റ് പട്രോളിങ് സംഘത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രതി പിടിയിലാകാൻ കാരണമായത്. എടിഎം ഷട്ടർ പാതിനിലയില്‍ തുറന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവർച്ചാ ശ്രമം കണ്ടെത്തിയത്. എടിഎമ്മിന്റെ സമീപമെത്തിയ പൊലീസ് ഷട്ടറില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിശക്തമായി ഷട്ടറില്‍ മുട്ടിയപ്പോള്‍‌ ലോക്ക് തുറന്ന് പ്രതി പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കേരളത്തില്‍ താമസിച്ചുവരികയാണ് പ്രതി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728