സ്വകാര്യ ബസ് സമരം: KSRTC യുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലർ
ഇന്നത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറകടറുടെ സര്‍ക്കുലര്‍. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം.
ബസ് ഉടമകളുമായി ഗതാഗത കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് സമരവുമായി മുന്നോട്ട് പോകുന്നത്. ഒരാഴ്ച സമയം നല്‍കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാന്‍ ഉടമകള്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നത്തെ സൂചന സമരം. ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചു.
No comments