മാതാവിൻ്റെ മുന്നിൽ സ്‌കൂൾ ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന് ദാരുണാന്ത്യം.
പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് ഇന്ന് രാവിലെ മരിച്ചത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ടതിന് ശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി മാതാവിന്റെ കൈപിടിച്ച് നടക്കുന്നതിനിടെയാണ് അപകടമുണ്ടാത്. കുട്ടി മാതാവിന്റെ കൈ വിട്ട് ഓടുകയും ഈ സമയത്ത് എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു സ്കൂൾ ബസ് ഇടിക്കുകയുമായിരുന്നു.ഗുരുതരമായി പരുക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
No comments