Header Ads

ad728
  • Breaking News

    മലയോരത്ത് നാശം വിതച്ച്‌ കാറ്റും മഴയും

                        
    *ശ്രീകണ്ടാപുരം:* കനത്ത കാറ്റും മഴയും മലയോരത്ത് വ്യാപകനാശം. ശ്രീകണ്ഠപുരം, ചെങ്ങളായി, മലപ്പട്ടം, മടമ്ബം, ഇരിക്കൂർ മേഖലയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.

    ശ്രീകണ്ഠപുരം-ഇരിക്കൂർ സംസ്ഥാന പാതയില്‍ തൃക്കടമ്ബില്‍ മരംകടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകളും തകർന്നു. ശ്രീകണ്ഠപുരം-അഡൂര്‍-മലപ്പട്ടം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.

    വൈദ്യുത തൂണ്‍ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കെഎസ്‌ഇബി ജീവനക്കാരും നാട്ടുകാരും വാർഡ് മെംബറുടെ നേതൃത്വത്തില്‍ ഏറെ പ്രയാസപ്പെട്ടാണ് മരം മുറിച്ചുമാറ്റിയത്.
    ചെറുകൊളന്ത കയറ്റത്തില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം ഭാഗികമായി തടസപെട്ടു. മരങ്ങളും കടപുഴകിവീണു. താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.
    മലയോരത്ത് നാശം വിതച്ച്‌ കാറ്റും മഴയും
    വലിയ മരങ്ങള്‍ കടപുഴകി ചെങ്ങളായി തവറൂലിലെ എം.ടി. വിമലയുടെ വീടിന് മുകളില്‍ പതിച്ച്‌ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728