സാമൂഹികസുരക്ഷാ പെൻഷൻ അപേക്ഷകൾ താമസിപ്പിച്ചാൽ നടപടി
_കൽപ്പറ്റ: സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകൾ സമ യബന്ധിതമായി തീർപ്പാക്കു ന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിക്കു നിർദേശം._
_അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ലഭിച്ചില്ല എന്ന ഒറ്റക്കാരണത്താൽ അർഹതപ്പെട്ടവർക്ക് പെൻഷൻ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ നിർദേശം._ _പെൻഷൻ _അപേക്ഷകൾ തീർപ്പാക്കുന്നതിൽ വീഴ്ചയോ_
_അനാവശ്യ കാലതാമസമോ വരുത്തുന്ന_ _ഉദ്യോഗസ്ഥർക്കെതിരേ_ _നിലവിലെ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നു തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്കുള്ള നിർദേശത്തിൽ പറയുന്നു._ _ഇക്കാര്യത്തിൽ ചട്ടങ്ങളിൽ ആവശ്യമെങ്കിൽ ഉചിതമായ നടപടിക ൾ അടിയന്തരമായി വരുത്തുന്നതിന് സത്വര നടപടികൾ ബന്ധപ്പെട്ട ഭരണവകുപ്പ് സ്വീകരി ക്കണം._
_നിശ്ചിത ഫോമിൽ_ _അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം_ _അർഹതയുള്ള കേസുകളിൽ_
_പെൻഷൻ_ _അനുവദിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്._ _അപേക്ഷയിൽ തദ്ദേശ സ്ഥാപന അധികാരി വിശദാന്വേഷണം നടത്തി വിവരങ്ങളുടെ നിജ സ്ഥിതി ബോധ്യപ്പെട്ടാണ് അപേക്ഷ തീർപ്പാക്കേണ്ടത്. അപേക്ഷകൻ പെൻഷന് അർഹനല്ലെന്ന് കാണുന്നപക്ഷം 15 ദി വസത്തെ നോട്ടീസ് നൽകി വാദം കേട്ടശേഷമാണ് തീർപ്പ് കൽപ്പിക്കേണ്ടത്._
No comments