Header Ads

ad728
  • Breaking News

    കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ യുവതി മരിച്ച സംഭവം: കൊലപാതകമെന്ന് സായയുടെ ബന്ധുക്കള്‍



    കൊല്ലം ഇരവിപുരത്ത് ഭർതൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് റിഹാനി ഷാജി വ്യക്തമാക്കി.

    മരണം നടന്ന് നാലു മണിക്കൂറിനു ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. സായയുടെ ലാപ്ടോപ്പും ഒരു ഡയറിയും നഷ്ടമായി. ലാപ്ടോപ്പിലും ഡയറിയിലും തെളിവുകളുണ്ടെന്നും ഇവ രണ്ടും ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകാമെന്നും ബന്ധുക്കള്‍ പരാതി നല്‍കി. വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത് പോലും അഫ്സല്‍ വിലക്കിയിരുന്നുവെന്നും കൂട്ടിചേർത്തു.
    അതേസമയം, പൊലീസിനെതിരെയും സായയുടെ കുടുംബം രംഗത്തെത്തി. സായ മരിച്ച്‌ 11 ദിവസത്തിനു ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. അതിനിടയില്‍ ഭർതൃ വീട്ടുകാർ തെളിവ് നശിപ്പിച്ചു. പൊലീസ് മൊഴിയെടുക്കാത്തതിന് രാഷ്ട്രീയ പണ സ്വാധീനം ഉണ്ടാകാമെന്നും തെളിവുകള്‍ കണ്ടെത്താത്തതിന് കാരണവും സ്വാധീനമാകാമെന്നും കുടുംബം ആരോപിച്ചു. മകള്‍ക്ക് നീതി കിട്ടണമെന്നും സായയുടെ കുടുംബം വ്യകിതമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728