Header Ads

ad728
  • Breaking News

    പിറകിൽ നിന്ന ശേഷം കംബാക്; പാകിസ്താനെ തോൽപ്പിച്ച് സാഫ് ഫുട്‌ബോളിൽ മുത്തമിട്ട് ഇന്ത്യ

    _ധാക്ക:  സാഫ് ചാമ്പ്യൻഷിപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് കിരീടം. കലാശപ്പോരാട്ടത്തിൽ ബദ്ധവൈരികളായ പാകിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ പത്താം തവണയും ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാമതാണ് ഇന്ത്യ സാഫ് ഫുട്‌ബോൾ ജേതാക്കളാകുന്നത്._

    _മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യയുടെ അത്യുഗ്രൻ തിരിച്ചുവരവ്. രണ്ടാം പകുതിയിൽ ജുനൈദിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ പത്തുപേരുമായാണ് പാകിസ്താൻ കളിച്ചത്.  88ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ഗോളടിച്ച സന്ദീപ് മന്ദിയാണ് ഇന്ത്യയുടെ വിജയനായകനായത്. 60ാം മിനിറ്റിൽ സുഹൈൽ അഹമ്മദ് ബട്ടാണ് ഇന്ത്യയുടെ മറ്റൊരു ഗോൾ സ്‌കോറർ._

    _ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അലംഗിർ ഗസി(45+1) പാകിസ്താനായി ആശ്വാസ ഗോൾ നേടി മലയാളി താരങ്ങളായ പി.വി. വിഷ്ണു, അബ്ദുൾ റബീഹ്, മുഹമ്മദ് ഉവൈസ് എന്നിവരുൾപ്പെട്ട ഇന്ത്യൻ നിര ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നൗഷാദ് മൂസയാണ്  ടീമിന്റെ മുഖ്യപരിശീലകൻ. സാഫ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. തോൽവിയോടെ പാകിസ്താന്റെ കന്നി കിരീടമോഹവും ഇത്തവണയും വിഫലമായി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728