Header Ads

ad728
  • Breaking News

    അക്കൗണ്ട് നിര്‍മിച്ച്‌ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചു, തന്റെ നഗ്ന ചിത്രങ്ങളെന്നു വിശ്വസിപ്പിച്ച്‌ മറ്റു സ്ത്രീകളുടെ നഗ്നവീഡിയോകള്‍ അയച്ചു നല്‍കി, പിന്നാലെ യുവതികളുടെ വീഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി- കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍


    _കോഴിക്കോട്: സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തില്‍ അക്കൗണ്ട് നിർമിച്ച്‌ പെണ്‍കുട്ടികളെ വിശ്വസിപ്പിച്ച ശേഷം അവരുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കണ്ണൂർ സ്വദേശി അറസ്റ്റില്‍._

    _കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിയുടെ നഗ്നവീഡിയോകള്‍ കൈക്കലാക്കി, അവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയ കേസിലാണ് കണ്ണൂർ പയ്യന്നൂർ പിലാത്തറ റംല മഹലില്‍ സി.കെ. സുഹൈല്‍ (32) അറസ്റ്റിലായത്._

    _ഇയാള്‍ സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തില്‍ അക്കൗണ്ട് നിർമിച്ച്‌ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതിയുടെ രീതി. തുടർന്ന് വിശ്വാസം നേടിയെടുക്കുന്നതിനായി, മറ്റു സ്ത്രീകളുടെ നഗ്നവീഡിയോകള്‍ സ്വന്തം വീഡിയോകളാണെന്ന് പറഞ്ഞ് അയച്ചുകൊടുക്കും. പെണ്‍കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരില്‍ നിന്നും നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി. പിന്നീട് ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു._

    _അതേസമയം വിദേശ വിപിഎൻ ഉപയോഗിച്ചാണ് പ്രതി കുറ്റകൃത്യത്തില്‍ ഏർപ്പെട്ടത്. പ്രതിയെ കണ്ടെത്തുന്നതിനായി കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. നല്ലളം സർക്കിള്‍ ഇൻസ്പെക്ടർ ആർ.സി. ബിജു, സബ് ഇൻസ്പെക്ടർ എ. നിതിൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ കെ. ശന്തനു, അഭിലാഷ്, ധനേഷ് എന്നിവർ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിസംബർ ഒൻപതു വരെ റിമാൻഡ് ചെയ്തു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728