Header Ads

ad728
  • Breaking News

    സ്വകാര്യ ബസിനടിയിൽ ബൈക്ക് കുടുങ്ങി അപകടം; യാത്രികന് പരിക്ക്


    ശ്രീകണ്ഠപുരം: ഗാന്ധി സ്ക്വയറിൽ സ്വകാര്യ ബസിനടിയിൽ ബൈക്ക് കുടുങ്ങി അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.

    പയ്യാവൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ സിഗ്നലിൽനിന്ന് സംസ്ഥാന പാതയിലേക്ക് കടക്കുന്നതിനിടെ ബൈക്കിനെ മറികടന്ന് മുന്നിൽ കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. പഴയങ്ങാടി ഭാഗത്തുനിന്ന് ശ്രീകണ്ഠപുരത്തേക്ക് പോകാൻ സിഗ്നലിൽ പ്രവേശിച്ച ബൈക്ക് ബസിനടിയിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് യാത്രികന് പരിക്കേറ്റു.

    അതേസമയം, ഗാന്ധി സ്ക്വയറിലെ സിഗ്നൽ സംവിധാനത്തിലെ തകരാറുകൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി ഉയരുന്നു. വൈകുന്നേരങ്ങളിൽ സിഗ്നൽ പ്രവർത്തനരഹിതമാകുന്നത് വാഹനയാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഓഫീസുകളും സ്കൂളുകളും വിടുന്ന സമയത്തെ വാഹനത്തിരക്കും സിഗ്നൽ ലംഘനങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728