Header Ads

ad728
  • Breaking News

    ഹോട്ടലുകളും തട്ടുകടകളും ബേക്കറികളും പ്രതിസന്ധിയില്‍, മുട്ട വില വര്‍ദ്ധനയ്ക്ക് പിന്നില്‍


    പാലക്കാട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. മൂന്ന് ദിവസം മുമ്പ് 5 രൂപ 20 പൈസയായിരുന്ന ഒരു കോഴിമുട്ടയുടെ മൊത്തവിലയെങ്കില്‍ ഇപ്പോഴത് 7 രൂപ 50 പൈസയായി.ചില്ലറ വിപണിയില്‍ അത് 8 രൂപയിലെത്തിയിട്ടുണ്ട്. നാടൻ മുട്ടയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. നിലവില്‍ ഒരു നാടൻ മുട്ടയ്ക്ക് 12 രൂപയാണ് ഈടാക്കുന്നത്. കാലിത്തീറ്റയുടെ വിലവർദ്ധനവും ഉത്തരേന്ത്യയില്‍ ആവശ്യകത കൂടിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
    കൂടുതൽ കണ്ടെത്തുക
    മാപ്പുകൾ കാണുക
    നഗരങ്ങൾ കാണുക
    മാപ്പുകൾ കാണൂ
    വാർത്തകൾ വായിക്കുക
    News
    ഉല്‍പ്പാദനച്ചെലവിലുണ്ടായ വർദ്ധനവും ആവശ്യക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിത്തീറ്റയുടെ പ്രധാന അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ വില ഉയർന്നത് ഉല്‍പ്പാദനച്ചെലവിനെയും ബാധിച്ചു. ക്രിസ്മസ് - പുതുവത്സര സീസണ്‍ അടുത്തതോടെ കേക്ക് നിർമ്മാണത്തിന് കോഴിമുട്ട ആവശ്യമാണ്. ഇതിനായി വൻതോതില്‍ മുട്ട മുൻകൂറായി സംഭരിക്കുന്നതും വിപണിയില്‍ ആവശ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഉത്തരേന്ത്യയില്‍ തണുപ്പുകാലം ആരംഭിച്ചതോടെ മുട്ടയുടെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. ഇതോടെ ഉത്തരേന്ത്യൻ വിപണിയിലേക്കുള്ള വിതരണത്തിന് മുൻഗണന ലഭിക്കുന്നതും കേരളത്തിലെ ലഭ്യതയെ ബാധിക്കുന്നുണ്ട്. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍ എന്നിവയും പ്രതിസന്ധിയിലാണ്. മുട്ട വിഭവങ്ങളുടെയും കേക്കുകളടക്കമുള്ള ബേക്കറി ഉല്‍പ്പന്നങ്ങളുടെയും നിർമ്മാണച്ചെലവ് ഉയരുകയാണ്. മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം മുട്ടയ്ക്കും വില ഉയരുമ്പോള്‍ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റാണ് വീണ്ടും

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728