Header Ads

ad728
  • Breaking News

    കിഫ്ബി ഭൂമി ഇടപാട്; അന്വേഷണം ആരംഭിച്ച് വിജിലന്‍സ്, ഭൂമി വാങ്ങിയതിന്റെ വിവരങ്ങള്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു


    തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. ഭൂമി വാങ്ങിയതിന്റെ വിവരങ്ങള്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഐജിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്. കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കിന്‍ഫ്രയ്ക്കും വിജിലന്‍സ് കത്ത് നല്‍കിയിരിക്കുകയാണ്. വിജിലന്‍സ് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
    വിജിലന്‍സ് അന്വേഷിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇടപാടുമായി ബന്ധപ്പെട്ട കേസാണ് കണ്ണൂരില കിഫ്ബി ഭൂമി ഇടപാട്. രജിസ്‌ട്രേഷൻ ഐജിയോട് ഭൂമിയുടെ വിലയും ഇടപാടുകളും സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. നിലവിലെ ഭൂമി വിലയുടെ അഞ്ച് ഇരട്ടി വില നല്‍കിയാണ് ഈ ഭൂമി വാങ്ങിയതെന്നാണ് സൂധാപിള്ളയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് പ്രാഥമികമായി വിജിലന്‍സ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ എങ്ങനെയാണ് നടന്നിട്ടുള്ളത്. സര്‍വേ നമ്പറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ എന്നിവയാണ് വിജിലന്‍സ് നിലവില്‍ പരിശോധിക്കുന്നത്. കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും അന്വേഷണം. ഏറ്റവുമാധികം ഭൂമി വാങ്ങിയത് കണ്ണൂര്‍ ജില്ലയിലാണ്. 4896 ഏക്കര്‍ ഭൂമി 12,240 കോടി രൂപയ്ക്കാണ് വാങ്ങിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728