മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും
തിരുവനന്തപുരം: മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും. നെയ്യ് ക്രമക്കേടില്‍ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍, മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങുന്നതില്‍ ബോര്‍ഡ്, വിജിലന്‍സ് ക്ലീയറന്‍സ് തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന് നെയ്യ് നല്‍കുന്ന വിലയില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.
മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങണ്ട എന്ന് ദേവസ്വം ബോര്‍ഡ് തിരുമാനിച്ചിരുന്നെങ്കിലും അത് തെറ്റാണെന്ന് അന്ന് തന്നെ വിശദീകരിച്ചതാണ്. അങ്ങനെയൊരു തീരുമാനമൊന്നും എടുത്തിട്ടില്ല. ഏതെങ്കിലും രീതിയില്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്‌തോ വഴിവിട്ട രീതിയിലോ ലാഭമുണ്ടാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമേയല്ല. 50000 ലിറ്റര്‍ നെയ് വേണ്ടി വരുമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ വളരെ പെട്ടന്ന് 10000 ലിറ്ററും പിന്നീട് 40000 ലിറ്ററും വാങ്ങിക്കാമെന്ന കാരണമാണ് പറഞ്ഞിട്ടുള്ളത് – അദ്ദേഹം വ്യക്തമാക്കി.
മില്‍മ നെയ്യ് വാങ്ങല്‍ സംബന്ധിച്ച് വിജിലന്‍സ് ഇന്നോ നാളെയോ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും. സന്നിധാനത്ത് ഇനി സ്റ്റോക്ക് ഉള്ളത് 10,000 ലീറ്റര്‍ നെയ്യ് മാത്രമാണ്. മണ്ഡല മകരവിളക്ക് സീസണില്‍ 50,000 ലീറ്റര്‍ നെയ്യ് വേണ്ടതുണ്ട്.
No comments