Header Ads

ad728
  • Breaking News

    പഴശ്ശി റിസര്‍വോയറിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച മുതല്‍ അടച്ചിടും; തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം


    പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍ ഷട്ടറുകളും ചൊവ്വാഴ്ച (നവംബര്‍ 10) മുതല്‍ പൂര്‍ണമായും അടക്കുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇത്തവണ മഴ കുറവായതിനാല്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
    വരുംദിവസങ്ങളില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ച തടയുന്നതിന്റെ ഭാഗമായി പരമാവധി ജലം സംഭരിച്ച് റിസര്‍വോയറിലെ ജലനിരപ്പ് പൂര്‍ണതോതില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ അടയ്ക്കുന്നത്. റിസര്‍വോയറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അതിന്റെ ഇരുകരകളിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728