Header Ads

ad728
  • Breaking News

    സ്കൂട്ടറിൽ ലിഫ്റ്റ് നൽകി: ആളില്ലാത്ത വഴിയിൽ നിർത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ചു

    പരിയാരം (കണ്ണൂർ): സ്കൂട്ടറിൽ ലിഫ്റ്റ് നൽകി ആളില്ലാത്ത വഴിയിൽ നിർത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ചു. പാണപ്പുഴ സ്കൂളിന് സമീപത്തുള്ള വഴിയിലായിരുന്നു സംഭവം. കണാരം വയൽ സ്വദേശിനി എടവന ഹൗസിൽ ശാന്ത (58) യുടെ സ്ത്രീയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയായ് പൊട്ടിച്ച് കൊണ്ട് പോയത്. ഇന്ന് ( ശനിയാഴ്ച) രാവിലെ കണാരം വയലിൽ നിന്ന് മാതമംഗലം ഭാഗത്തേക്ക് പോകാനായി ബസ് കാത്ത് നിന്ന ശാന്തയോട് പരിചയഭാവം കാണിച് സ്കൂട്ടറിൽ വന്ന ഒരാൾ താനും മാതമംഗലത്തേക്കാണെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റുകയും പാണപ്പുഴ സ്കൂൾ സ്റ്റോപ്പ് എത്തിയപ്പോൾ എളുപ്പ വഴിയാണെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോകുന്ന റോഡിലേക്ക് കയറി ആളില്ലാത്ത സ്ഥലമെത്തിയപ്പോൾ അവിടെ ശാന്തയെ സ്കൂട്ടറിൽ നിന്ന് ഇറക്കിയതിന് ശേഷം സ്വർണ്ണമാല പൊട്ടിച്ചെടുത്ത് വേഗത്തിൽ രക്ഷപ്പെടുകയായിരിന്നു. പരിയാരം പോലീസ് സ്ഥലത്തെത്തി സി സി ടി വി കൾ കേന്ദ്രികരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728