'ഭര്‍ത്താവിനോട് സ്നേഹം. എന്റെ സ്വര്‍ണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം'; ഭര്‍തൃവീട്ടില്‍ 26 വയസുകാരി മരിച്ച നിലയില്‍
റജീന നിവാസില്‍ അഫ്‌സലിന്റെ ഭാര്യ സായ ഷാജി (26) ആണ് മരിച്ചത്.
കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. "ഭർത്താവിനോട് സ്നേഹം. എന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണം" എന്ന് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നു. ശനി രാത്രി 8.30നായിരുന്നു സംഭവം. ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജങ്ഷൻ ഷാജഹാൻ ബില്‍ഡിങ്ങില്‍ ഷാജഹാന്റെയും റിഹാനിയയുടെയും മകളാണ് സായ. മൂന്നുവർഷം മുമ്പായിരുന്നു അഫ്‌സലുമായുള്ള സായയുടെ വിവാഹം. കൊല്ലത്ത് ഇലക്‌ട്രിക്കല്‍ ഷോപ് നടത്തുകയാണ് അഫ്‌സല്‍. സംഭവത്തില്‍ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments