ബോക്സ് ഓഫീസില്‍ ചരിത്രക്കുതിപ്പുമായി സൂര്യ-ജിത്തു മാധവൻ ചിത്രം 'സീൻ'; അഞ്ച് ദിവസം കൊണ്ട് 205 കോടി ക്ലബ്ബില്‍

തമിഴ്, മലയാളം സിനിമാേലാകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ് സൂര്യ നായകനായെത്തിയ പുതിയ ചിത്രം 'സീൻ'. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 205 കോടി രൂപയിലധികം കളക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ പുതിയ റെക്കോർഡുകള്‍ കുറിച്ചിരിക്കുന്നത്.ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസാണ് ഔദ്യോഗികമായി ഈ കണക്കുകള്‍ പുറത്തുവിട്ടത്
‘രോമാഞ്ചം’, ‘ആവേശംകൂടുതൽ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രമാണിത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരം നസ്‌ലെൻ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നതും, നടി നസ്റിയ നസീം ഏറെക്കാലത്തിനു ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നതും ചിത്രത്തിന് കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ വലിയ ഹൈപ്പ് നല്‍കിയിരുന്നു. നവംബർ 5ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ഷോ മുതല്‍ തന്നെ കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും പിന്തുണയോടെ പ്രദർശനം തുടരുകയാണ്.
കോമഡിയും ആക്ഷനും ത്രില്ലിംഗ് മുഹൂർത്തങ്ങളും ഒരുപോലെ കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ് ‘സീൻ’ എന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ അഭിപ്രായങ്ങള്‍ ഉയർന്നിട്ടുണ്ട്. ചിത്രത്തില്‍ സൂര്യയുടെ പ്രകടനത്തോടൊപ്പം നസ്റിയ, നസ്‌ലെൻ എന്നിവരുടെ കോമ്പിനേഷൻ സീനുകളും വലിയ രീതിയില്‍ പ്രശംസിക്കപ്പെടുന്നുണ്ട്.
No comments