Header Ads

ad728
  • Breaking News

    നവംബര്‍ 12ന് ഓട്ടോ-ടാക്‌സി പണിമുടക്ക്

                                                           


    ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കുന്നു.

    നവംബര്‍ 12ന് രാത്രി 12 മണി മുതല്‍ നവംബര്‍ 12 രാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാലക്കാട് ചേര്‍ന്ന വിവിധ മോട്ടോര്‍ തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനമായത്.

    ബിഎംഎസ് യൂണിയന്‍ ജില്ലാ സെക്രട്ടറി വി ശിവദാസന്‍ അധ്യക്ഷത വഹിച്ച യോഗം സിഐടിയു ജില്ലാ സെക്രട്ടറി എ വി സുരേഷ് ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലന്‍ സംയുക്ത സമരസമിതിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.അഷറഫ് പറക്കുന്നം (എസ്ടിയു), എം ലെനിന്‍ (എച്ച്എംഎസ്), അബ്ദുള്‍ സുക്കൂര്‍, അഡ്വ: ജിഞ്ചു ജോസ് (സിഐടിയു), ഇല്യാസ് കാവല്‍പ്പാട് (എസ്ഡിടിയു), പ്രേമകുമാര്‍ (എഐടിയുസി), ആര്‍ സുരേഷ് (കെടിയുസി-എം) തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹികള്‍ സംസാരിച്ചു.

    പണിമുടക്കുന്ന തൊഴിലാളികള്‍ അന്നേ ദിവസം രാവിലെ അഞ്ച് വിളക്ക് പരിസരത്ത് നിന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. പണിമുടക്കിലും തുടര്‍ന്ന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചിലും മുഴുവന്‍ തൊഴിലാളികളും അണിനിരക്കണമെന്ന് സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഇനിയും വിഷയം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728