പ്രിയദർശിനി കാരണം ദുരിതം; സർക്കാരിൽ സമ്മർദം ശക്തമാക്കാൻ സ്വകാര്യ ബസുടമകൾ, സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം
സർക്കാരിൽ സമ്മർദം ശക്തമാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സർക്കാരിന്റെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി. വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരിട്ടുകണ്ടിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്.
No comments