മാക്കൂട്ടംചുരം പാതയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും കൂടുന്നു
ഇരിട്ടി
തലശേരി– ബംഗളൂരു അന്തർസംസ്ഥാന പാതയിൽ കർണാടകത്തിലെ മാക്കൂട്ടം ചുരത്തിലൂടെയുള്ള യാത്ര അപകടഭീതിയിൽ. ചുരം റോഡ് പരക്കെ തകർന്ന് കുഴികൾ രൂപപ്പെട്ടതോടെ മുമ്മടക്ക് വളവ് അടക്കം എല്ലാ വളവുതിരിവുകളിലും വണ്ടികൾ അപകടത്തിൽപെടുന്നത് പതിവായി. നിക്ഷിപ്ത വനമേഖലയാണിവിടം. ആഴത്തിലുള്ള കൊക്കകളിലേക്കാണ് അപകടത്തിൽപ്പെടുന്ന വണ്ടികൾ മറിയുന്നത്. മൊബൈൽ കവറേജും വൈദ്യുതിവെട്ടവുമില്ലാത്ത രണ്ട് ഡസൻ അപകടവളവുകളുണ്ട് മാക്കൂട്ടം ചുരം പാതയിൽ.അറുതിയില്ലാത്ത കുരുക്ക്വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ചുരത്തിൽ. കുടിവെള്ളത്തിനുപോലും സൗകര്യമില്ലാത്ത കാട്ടിലെ പാതയിൽ കരുക്കിൽപെട്ടാൽ യാത്രക്കാർ ദുരിതത്തിലാകും. റോഡിലെ വലിയ കുഴികളിൽ വീണ് വാഹനങ്ങൾ കേടാകുന്നതും ബ്രേക്ക് ഡൗണാകുന്നതും നിയന്ത്രണം വിടന്നതും പതിവായി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനുണ്ടായ ഗതാഗതക്കുരുക്ക് പുലർച്ചെ നാലിനാണ് ഒഴിവാക്കാൻ സാധിച്ചത്. റോഡിലെ കുഴികളുടെ വലുപ്പവും കൂടി. നവീകരണം വൈകുന്നുപെരമ്പാടിയിൽനിന്ന് കൂട്ടുപുഴയിലെ കേരളാതിർത്തിയിലേക്കുള്ള ചുരം റോഡിൽ 5.9 കിലോമീറ്റർ ഭാഗമാണ് 11.75 കോടി രൂപ ചെലവിൽ മൂന്ന് റീച്ചുകളിലായി ഇൗയിടെ കർണാടകം നവീകരിച്ചത്. മഴ കനത്തപ്പോൾ ഇതിൽ ഏകദേശം 1.1 കിലോമീറ്റർ ഭാഗത്തെ ടാറിങ് പൂർണമായി തകർന്നു. മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിനടുത്താണ് റോഡ് കൂടതൽ അപകടാവസ്ഥയിലായത്. നവീകരണത്തിനുശേഷം മാസങ്ങൾക്കകം റോഡ് തകർന്നത് നിർമാണത്തിലെ അപാകതയിലാണെന്ന് പരാതിയുണ്ട്. നവീകരിച്ച ഭാഗങ്ങളിൽ പാതയോരം കോൺക്രീറ്റ് ചെയ്തിരുന്നില്ല. ടാർ റോഡിൽനിന്ന് പുറത്തേക്ക് മാറുന്ന വാഹനങ്ങൾ അരികിലെ ചെളിയിൽ താഴ്‌ന്നും അപകടത്തിലാകുന്നു.നവീകരിക്കാത്ത 5.8 കിലോമീറ്റർ ഭാഗത്തും റോഡ് തകർച്ച അതിരൂക്ഷം. ഇതുൾപ്പെടെ പെരുമ്പാടി ബിട്ടംകാല റോഡിലെ നവീകരണം നടക്കാത്ത ഭാഗങ്ങൾകൂടി ഉൾപ്പെടുത്തി 14 കിലോമീറ്റർ പാത 40 കോടി രൂപ ചെലവിൽ നവീകരിക്കാനുള്ള ശുപാർശ കർണാടക സർക്കാർ പരിഗണിക്കാത്തതും കേരളത്തിലേക്കുള്ള യാത്ര ദുഷ്‌കരമാക്കുന്നു.
No comments