Header Ads

ad728
  • Breaking News

    റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്‍റെ മൂന്ന് ടയറുകളും മോഷണം പോയി; മണിക്കൂറുകള്‍ക്കകം യുവാവിനെ പിടികൂടി പൊലീസ്


    _കോഴിക്കോട്: കാറിന്‍റെ ടയറുകള്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി കെ സഖിനിനെയാണ് കാക്കൂര്‍ പൊലീസ് പിടികൂടിയത്._

    _ചേളന്നൂര്‍ അമ്പലത്തുകുളങ്ങര കല്ലിന്‍പുറത്ത് താഴത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയറുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഒരു ടയര്‍ ഒഴികെ മറ്റ് മൂന്ന് ടയറുകളും അഴിച്ചെടുത്ത സഖിന്‍, ഇവിടെ നിന്നും കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു._

    _പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ കാക്കൂര്‍ പൊലീസ് മണിക്കൂറുകള്‍ക്കുള്ളിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. എസ് എച്ച്‌ ഒ സുജിലേഷ്, എസ് ഐ രാധാകൃഷ്ണന്‍, എ എസ് ഐ ലെനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാംജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ശാലിമ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സഖിനെ റിമാൻഡ് ചെയ്തു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728