Header Ads

ad728
  • Breaking News

    മക്കയിൽ വാഹനാപകടം:* *നാല് നഴ്സുമാരും ഡ്രൈവറും അടക്കം അഞ്ച് പേർ മരിച്ചു; മരിച്ചവരിൽ രണ്ട് മലയാളികളും

                             
    *മക്ക:*  സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടo.

    കോട്ടയം പാലാ സ്വദേശി ജെയ്സിമോൾ മാത്യു(36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി(26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്‌നാട് സ്വദേശികളായ രണ്ടു നഴ്‌സുമാരും മരിച്ചു. വിജയലക്ഷ്മി, ദേവമ്മ ഹെപ്സിബ എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും മരിച്ചു.

    സൗദി സർക്കാരിനു കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്‌സുമാരും. മക്കയിലെ അൽഗഫയിലായിരുന്നു ഇവർ ജോലി ചെയ്തുവന്നിരുന്നത്. വാരാന്ത്യ അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോയതായിരുന്നു ഇവർ. യാത്രയ്ക്കിടയിൽ ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

    സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ചുപേരും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728