Header Ads

ad728
  • Breaking News

    കണ്ണൂരിൽ ബൈക്ക് മോഷണക്കേസ് പ്രതി പിടിയിൽ; 34കാരനെ അറസ്റ്റ് ചെയ്തു


    കണ്ണൂർ: ബൈക്ക് മോഷണക്കേസിൽ പ്രതി പിടിയിൽ. പൊതുവാച്ചേരി സ്വദേശി പട്ടാറത്ത് മുനീർ (34) ആണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മുനീറിനെ കണ്ണൂർ ടൗണിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

    കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. കെ.ടി. അഖിലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

    കോഴിക്കോട് ഏലത്തൂർ സ്വദേശി മുഹമ്മദ് നിഷ്മലിന്റെ ആക്ടീവ സ്കൂട്ടറാണ് കഴിഞ്ഞ മാസം ആറിന് ഉച്ചയോടെ മോഷണം പോയത്. ചൊവ്വ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് മോഷണം നടത്തിയത്.

    സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ടൗൺ പൊലീസ് ഉദ്യോഗസ്ഥരായ ലതീഷ്, ബൈജു, രതീഷ്, നിശാന്ത്, ബാബുമണി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728