Header Ads

ad728
  • Breaking News

    ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം


    *ആലപ്പുഴ:*  മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.  മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ(17), റിൻഷാദ് എന്നിവരാണ് മരിച്ചത്.

    മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഹിജാസ് ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

     മോഷ്ടിച്ച ബൈക്കാണ് യുവാക്കൾ ഓടിച്ചിരുന്നത്. വീട്ടിൽ നിർത്തിയിട്ട ബൈക്ക് ലോക്ക് പൊട്ടിച്ചാണ് കൊണ്ടുപോയതെന്ന് ബൈക്കുടമ പറഞ്ഞു.

    അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനായി പോലീസ് ആർസി ഉടമസ്ഥനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് മോഷണവിവരം പോലീസ് സ്ഥിരീകരിച്ചത്. 

    അപകട സ്ഥലത്തുനിന്ന് 25 പാക്കറ്റ് സിഗരറ്റ് കണ്ടെത്തിയിട്ടുണ്ട്.

    സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728