സംസ്ഥാനത്തെ ആദ്യ റെയില്‍വെ കോച്ച് റസ്റ്റോറൻ്റ് പയ്യന്നൂരില്‍
സ്റ്റേഷന്റെ പ്രധാന കവാടത്തിലാണ് പ്രത്യേക ട്രാക്ക് ഒരുക്കി ട്രെയിൻ ബോഗി സ്ഥാപിച്ചിരിക്കുന്നത്.
മംഗളൂരിവില്‍ നിന്നുമുള്ള പഴയ ത്രീ ടയർ എസി കോച്ചാണ് ഖലാസികളുടെ സഹായത്തോടെ പയ്യന്നൂരില്‍ എത്തിച്ചത്. റെയില്‍വെ സ്റ്റേഷന് മുൻവശത്തായി രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിർത്തുന്ന സ്ഥലത്താണ് റസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്.ട്രെയിനിനകത്തും പുറത്തുള്ള പ്ലാറ്റ് ഫോമിലുമിരുന്നും ഭക്ഷണം കഴിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്റോറന്റില്‍ ചൂടോടെ ഇഷ്ട ഭക്ഷണങ്ങള്‍ കഴിക്കാം. ഇന്ത്യൻ, ചൈനീസ് വിഭവങ്ങളും ടീ, ജ്യൂസ്, ജാട്ട് ഐസ്ക്രീം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.ഒരേ സമയം നൂറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. 24 മണിക്കൂർ സേവനവും പാർസല്‍ സൗകര്യവുമുണ്ടാകും.വാർത്താ സമ്മേളനത്തില്‍ കെ ഹരികൃഷ്ണൻ, എ സാജിദ്, എസ്.കെ.പി മുഹമ്മദ് ഇഖ്ബാല്‍, വിനോദ് കുമാർ, ജോബിൻസ് എന്നിവർ പങ്കെടുത്തു.
No comments