പരിയാരത്ത് വീട്ടിൽ കവർച്ച; എട്ട് ലക്ഷം രൂപയിലേറെ നഷ്‌ടം
പരിയാരം: വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്തു. പരിയാരം ചുടല സ്ടീറ്റ് നമ്പർ 9ലെ മാ ടാളൻ വീട്ടിൽ എം ഷഫീറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.
58 ഗ്രാം സ്വർണ്ണവും 36,000 രൂപയും ഉൾപ്പെടെ 8,69,460 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
ഇന്നലെ രാത്രി 9.30നും ഇന്ന് പുലർച്ചെ ഒന്നരക്കും ഇടയിലായിരുന്നു സംഭവം. പിൻഭാഗത്ത വെൻ്റിലേറ്റർ തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നത്.
No comments