ട്രെയിനിലെ ഫാൻ തകർന്നുവീണ് യാ ത്രക്കാരിക്ക് പരിക്ക്
*കണ്ണൂർ:* ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നു വീണു യാത്രക്കാരിക്ക് പരി ക്കേറ്റു. ചെന്നൈ സെൻട്രൽ - മംഗളൂരു സൂ,പ്പർ ഫാസ്റ്റ് എക്സസ്പ്രസിൽ (12686) ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കണ്ണൂർ റെയിൽവേസ്റ്റേഷന് സമീപമെ ത്തിയപ്പോഴാണ് എസ് ത്രീ കോച്ചിൽ അപകടം സംഭവിച്ചത്.മംഗളൂരുവിൽനിന്നു പുറപ്പെടുമ്പോൾതന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയി ലായിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെ ടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും യാ ത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനി ടെ ഫാൻ ഇളകി താഴേക്കു വീഴുകയായിരുന്നു. പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽ വേസ്റ്റേഷനിൽ നിന്നു പ്രാഥമിക ചികിത്സയും വിദഗ്‌ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്‌തികരമാണെന്ന് ഉ റപ്പുവരുത്തിയശേഷം യുവതി യാത്ര തുടർന്നു
No comments