Header Ads

ad728
  • Breaking News

    പയ്യന്നൂർ കാവ്വായിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് സ്ലാവ് തകർന്ന് ഒൻപത് തൊഴിലാളികൾക്ക് പരിക്കേറ്റു.


    കവ്വായി മറിയം മസ്‌ജിദിന് സമീപമുള്ള മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ രണ്ടാം നിലയിലെ സിറ്റൗട്ട് കോൺക്രീറ്റ് ചെയ്യുന്നതിനിടെ വൈകുന്നേരം 4:30-നാണ് അപകടമുണ്ടായത്.

    തൃക്കരിപ്പൂർ വടക്കേ കോവ്വലിൽ താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. 

    ഗുരുതര പരിക്കേറ്റവർ: സുക് ജാൻ (38), അസദുൽ (28) (പശ്ചിമ ബംഗാൾ)

    മറ്റു പരിക്കേറ്റവർ: സാഹിർ ഖാൻ (38), സാഖിർ ശൈഖ് (49), താജുൽ (36), ഷുക്കൂർ (32), ഫുകാർ (36), അതിയാർ ഷെയ്ഖ് (32) (എല്ലാവരും പശ്ചിമ ബംഗാൾ, നാദിയ ജില്ലക്കാർ), റാം (23, ബിഹാർ).

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728