Header Ads

ad728
  • Breaking News

    കോവിഡ് മരണം; കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍; 9.96 കോടി രൂപ അനുവദിച്ചു


    കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി അനുവദിച്ച സാമ്പത്തിക സഹായ പദ്ധതിയിലേക്ക് 9.96 കോടിയുടെ അധിക തുക അനുവദിച്ച്‌ സംസ്ഥാന സർക്കാർ.

    കോവിഡ് മൂലം കുടുംബനാഥൻ അല്ലെങ്കില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപ വീതം നല്‍കുന്ന പദ്ധതിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്.

    അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുക. തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് അർഹരായ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഈ ധനസഹായം ലഭിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728