Header Ads

ad728
  • Breaking News

    കിലോഗ്രാമിന് 80 രൂപയ്ക്ക് വാങ്ങിയ സാധനത്തിന് ഇപ്പോള്‍ 280 കൊടുക്കണം, തിരിച്ചടിയായത് ജ്യൂസ് കടകള്‍ക്ക്

    അടുക്കളയിലെ പതിവ് കൂട്ടുകാരായ ചെറുനാരങ്ങയ്ക്കും ഇഞ്ചിക്കും പൊള്ളുന്ന വില. വില കുത്തനെ ഉയർന്നതോടെ ചെറുകിട കടകളില്‍ ചെറുനാരങ്ങ കിട്ടാനില്ല.ജൂലായില്‍ കിലോഗ്രാമിന് 80 - 90 ആയിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ 250- 280 രൂപ വരെയാണ് വില. കിലോഗ്രാമിന് 160 മുതല്‍ 200 രൂപ വരെ വർദ്ധന.

    ഓണക്കാലത്ത് വില 120 രൂപയ്ക്കടുത്ത് എത്തിയെങ്കിലും പിന്നീട് താഴുമെന്നായിരുന്നു പ്രതീക്ഷ. ഓണം കഴിഞ്ഞിട്ടും വിലയില്‍ കുറവുണ്ടായില്ല.

    ഏതാനും മാസം മുമ്പ് 120 - 140 രൂപയായിരുന്ന ഇഞ്ചിക്ക് 180 രൂപ വരെയാണ് വില. കിലോഗ്രാമിന് 40 മുതല്‍ 60 രൂപ വരെയാണ് കൂടിയത്. 30 ശതമാനം വർദ്ധനവ്. ഓണക്കാലത്ത് കിലോഗ്രാമിന് 90 രൂപ വരെ എത്തിയിരുന്ന അച്ചാർ നാരങ്ങയുടെ വില 50 രൂപയായി കുറഞ്ഞിട്ടുണ്ട്.

    ഉയർന്ന വിലയ്ക്ക് വാങ്ങി വില്‍ക്കുമ്പോള്‍ സാധനം വിറ്റഴിക്കാനാകില്ലെന്ന ആശങ്കയില്‍ ചെറുകിട കച്ചവടക്കാർ പലരും കുറഞ്ഞ അളവില്‍ മാത്രമാണ് ചെറുനാരങ്ങ എടുക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.ഉത്പാദനവും വരവും കുറഞ്ഞു

    ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ആന്ധ്രപ്രദേശും തമിഴ്നാടുമാണ് കേരളത്തിലേക്ക് ചെറുനാരങ്ങ എത്തിക്കുന്നത്. തമിഴ്നാട്ടിലെ പുളിയങ്കുടിയിലും മറ്റ് പ്രദേശങ്ങളിലും കൃഷിയുണ്ടെങ്കിലും ആവശ്യത്തിനനുസരിച്ചുള്ള വരവ് അവിടെ നിന്നുമില്ല. പുളിയങ്കുടിയില്‍ ചെറുനാരങ്ങ കിലോഗ്രാമിന് 180 മുതല്‍ 190 രൂപ വരെയാണ് വില. ഗതാഗതച്ചെലവും മറ്റ് വിപണിച്ചെലവുകളും ചേർന്നാണ് കേരളത്തിലെ വില 200 രൂപ കടക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയും മോശം കാലാവസ്ഥയുമാണ് ഇഞ്ചിക്കൃഷിയെ ബാധിച്ചത്.

    തിരിച്ചടി ജ്യൂസ് കടകള്‍ക്കുംവിലക്കയറ്റത്തിന്റെ ആഘാതം നേരിടുന്നത് ജ്യൂസ് കടകളാണ്. നാരങ്ങാവെള്ളം ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ തയ്യാറാക്കാൻ ദിവസേന വലിയ തോതില്‍ ചെറുനാരങ്ങ ആവശ്യമാണ്. വില ഇരട്ടിയിലേറെയായതോടെ നാരങ്ങാവെള്ളത്തിന്റെ വില കൂട്ടേണ്ടിവരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

    നിലവിലെ വിലയില്‍ ചെറുനാരങ്ങ വാങ്ങി പഴയ നിരക്കില്‍ ജ്യൂസ് വില്‍ക്കുന്നത് വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ കുറയാനും സാദ്ധ്യത.

    വരവ് സാധാരണ നിലയിലാകുന്നതോടെ ചെറുനാരങ്ങയുടെ വില കുറയുമെന്നാണ് പ്രതീക്ഷ. വില കൂടിയതിനാല്‍ ചെറുകിട കച്ചവടക്കാർ എടുക്കുന്നില്ല


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728