Header Ads

ad728
  • Breaking News

    കനറാ ബാങ്ക് എടിഎം സേവന നിരക്കുകൾ കൂട്ടി ; പണം പിൻവലിക്കാൻ 23 രൂപയും ജിഎസ്ടിയും

                             
    *ഡല്‍ഹി :*  സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം, ക്യാഷ് റീസൈക്ലര്‍ സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനൊപ്പം സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിന്‍വലിക്കല്‍ ചാര്‍ജുകളും ബാങ്ക് കുത്തനെ കൂട്ടി. പുതുക്കിയ സേവന നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് കനറാ ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ മാറ്റമില്ല.

    സൗജന്യ ഇടപാടുകള്‍ അഞ്ചായി ചുരുക്കി; നിരക്കുകള്‍ ഇങ്ങനെ

    പുതുക്കിയ നിബന്ധനകള്‍ പ്രകാരം സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ കനറാ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ക്യാഷ് റീസൈക്ലറുകളില്‍ നിന്നും പരമാവധി അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്പത്തിക ഇടപാടുകളും അല്ലാത്തവയും ചേര്‍ത്ത്) മാത്രമേ നടത്താനാകൂ. മുന്‍പ് ഇത് ആറ് ഇടപാടുകളായിരുന്നു. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസത്തില്‍ എട്ട് സൗജന്യ ഇടപാടുകള്‍ എന്ന ആനുകൂല്യം തുടര്‍ന്നും ലഭിക്കും

    സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്കുകള്‍പണം പിന്‍വലിക്കല്‍ :

    സൗജന്യ പരിധി കഴിഞ്ഞാല്‍ ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 23 രൂപയും ജിഎസ്ടിയും ഈടാക്കും. മുന്‍പ് ഇത് 20 രൂപയും ജിഎസ്ടിയുമായിരുന്നു.
    സാമ്പത്തികേതര ഇടപാടുകള്‍:

    മിനി സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് പരിശോധന തുടങ്ങിയ സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകള്‍ക്ക് പഴയ നിരക്കായ 5 രൂപയും ജിഎസ്ടിയും തന്നെ തുടരും.

    മറ്റ് ബാങ്ക് എടിഎമ്മുകളിലെ ഉപയോഗം

    കനറാ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നടത്തുന്ന ഇടപാടുകളുടെ സൗജന്യ പരിധി പ്രദേശങ്ങള്‍ക്ക് അനുസരിച്ച്‌ വ്യത്യാസപ്പെടും:

    മെട്രോ നഗരങ്ങളില്‍: ഒരു കലണ്ടര്‍ മാസത്തില്‍ 3 സൗജന്യ ഇടപാടുകള്‍.

    നോണ്‍-മെട്രോ നഗരങ്ങളില്‍: ഒരു കലണ്ടര്‍ മാസത്തില്‍ 5 സൗജന്യ ഇടപാടുകള്‍.
    ഈ പരിധി അവസാനിച്ച ശേഷം മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ 23 രൂപയും ജിഎസ്ടിയും, ബാലന്‍സ് പരിശോധന ഉള്‍പ്പെടെയുള്ള നോണ്‍-ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയും നല്‍കേണ്ടിവരും.

    ഗ്രീന്‍ പിന്‍ നിരക്കില്‍ ആശ്വാസം

    അതേസമയം, പുതിയ കാര്‍ഡുകള്‍ക്കായി എടിഎം വഴി ഗ്രീന്‍ പിന്‍ ജനറേറ്റ് ചെയ്യുന്നതിനുള്ള ഫീസില്‍ ബാങ്ക് വന്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത സൗജന്യ പരിധി കഴിഞ്ഞുള്ള ഗ്രീന്‍ പിന്‍ റീജനറേഷന് മുന്‍പ് 23 രൂപയും ജിഎസ്ടിയും വാങ്ങിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 5 രൂപയും ജിഎസ്ടിയും മാത്രമേ ഈടാക്കൂ. കനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുതുക്കിയ സര്‍വീസ് ചാര്‍ജ് പട്ടിക ലഭ്യമാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728