അനായാസം ഇന്ത്യ ; രണ്ടാം ടി20യില്‍ 7 വിക്കറ്റ് ജയം, പരമ്പര സ്വന്തം
_ഡല്‍ഹി : അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാൻ ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറില്‍ മറികടന്നു._
_അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശില്പി. 19 പന്തില്‍ 39 റണ്‍സ് നേടി അഭിഷേക് ശർമയും മികച്ച പ്രകടനം നടത്തി._
_നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്‌ഗാൻ നായകൻ ഇബ്രാഹീം സാദ്രാന്റെ മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഢി മൂന്നും അർശ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി._
_ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. സെപ്റ്റംബർ 17നാണ് പരമ്പരയിലെ അവസാന മത്സരം._
No comments