ബസിൽ കയറുന്നതിനിടെ പിറകോട്ട് വീണ വയോധികന് ജീവനക്കാരൻ രക്ഷകനായി
മയ്യിൽ : പിൻവാതിലിലൂടെ ബസിൽ കയറുകയായിരുന്ന വയോധികൻ കാലിടറി താഴെ വീഴുന്നതിനിടെ ബസ് ജീവനക്കാരൻ രക്ഷകനായി. കുറ്റ്യാട്ടൂർ-കണ്ണൂർ റൂട്ടിലോടുന്ന പാർവതി ബസിലാണ് സംഭവം. രാവിലെ 8.30-ന് കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരിലേക്കുള്ള യാത്രയിൽ പത്താം മൈലിൽ വെച്ചാണ് സംഭവം . പത്താം മൈലിൽ നിന്ന് കയറിയ വയോധികനാണ് കയറുന്നതിനിടെ പിറകോട്ട് മറിഞ്ഞ് വീണത്. ഉടൻ ബസ് ക്ലീനറായ കരിങ്കൽക്കുഴിയിലെ അതുൽ കാലും കൈയും ഉപയോഗിച്ച് തടയുകയും ഉടൻ ഇദ്ദേഹത്തെ താങ്ങിനിർത്തുകയുമായിരുന്നു.അതുലിന്റെ ഇടപെടലിലാണ് വയോധികൻ പരിക്കില്ലാതെ രക്ഷപ്പെട്ടത്. അതുലിനെ യാത്രക്കാർ അനുമോദിച്ചു.
No comments