മലയോര മേഖലയിൽ വീണ്ടും മഴ ശക്തം: വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നില്ല;
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയ്ക്ക് താൽക്കാലിക ശമനമുണ്ടാവുകയും പലയിടങ്ങളിലും വെള്ളം ഇറങ്ങുകയും ചെയ്തിരുന്നെങ്കിലും, മലയോര മേഖലകളിൽ ഇന്ന് രാവിലെ മുതൽ വീണ്ടും മഴ കനത്തു._
_ഇന്നലെ രാത്രി മുതൽ_ _തുടർച്ചയായി പെയ്യുന്ന തോരാമഴയെ തുടർന്ന് പുഴകളിലും അരുവികളിലും ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി._
_വെള്ളക്കെട്ട് ഇറങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മഴ ശക്തമായത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു._
_മുൻപ് വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുക._
_റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക._
No comments