Header Ads

ad728
  • Breaking News

    നിശ്ചയിച്ച വിവാഹം മുടങ്ങി; അബുദാബിയില്‍ പോയി വരനെ കണ്ടത്തിനു പിന്നാലെ യുവതി തൂങ്ങിമരിച്ചു




    അരൂർ : നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ.ടി ഉദ്യോഗസ്ഥയുമായ അനഘ (25) ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്.വീട്ടിലെ കിടപ്പുമുറിയിലാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന തൃശൂർ അന്നകര സ്വദേശിയുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് അനഘയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. സെപ്റ്റംബറില്‍ വിവാഹം നടക്കാനിരിക്കെ ഇരുവരും തമ്മില്‍ തർക്കങ്ങള്‍ ഉണ്ടായതിനെ തുടർന്ന് ബന്ധുക്കള്‍ ഇടപെട്ട് വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു.

    തുടർന്ന് കാര്യങ്ങള്‍ അന്തിമമായി സംസാരിക്കാനിരിക്കെ, വീട്ടുകാർ അറിയാതെ ചൊവ്വാഴ്ച അനഘ അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടു. വിവരം അറിഞ്ഞ വരന്റെ ബന്ധുക്കള്‍ വിളിച്ചറിയിച്ചപ്പോഴാണ് അനഘയുടെ വീട്ടുകാർ ഈ വിവരം അറിയുന്നത്.
    ഇരു കുടുംബങ്ങളുടെയും ആവശ്യപ്രകാരം അനഘയും യുവാവും ബുധനാഴ്ച തിരികെ നാട്ടിലെത്തി.വീട്ടുകാരോടൊപ്പം സ്വന്തം വീട്ടിലെത്തിയ അനഘ രാത്രിയോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728