ചീറി പാഞ്ഞു വന്ന ബസ് മറിഞ്ഞു; തൊട്ടുതൊട്ടില്ല! സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കൂത്താട്ടുകുളം: കൂത്താട്ടുകുളം - പിറവം റോഡിൽ കാക്കൂരിന് സമീപം പെട്രോൾ പമ്പിനുമുന്നിൽ വൻ അപകടം. റോഡിലേക്ക് കയറിയ സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് പെട്രോൾ പമ്പിന് മറ്റൊരു സ്കൂട്ടറിനെ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ മറിയുകയായിരുന്നു.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളിൽ ബസിന് മുന്നിൽനിന്ന് സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിലുണ്ടായിരുന്ന 35 ഓളം പേർക്ക് പരിക്കേറ്റു. ഡ്രൈവറുടെ സമയബന്ധിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കിയെങ്കിലും നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
No comments