Header Ads

ad728
  • Breaking News

    പാലക്കാട്ട് ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു




    പാലക്കാട്: വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു. ചാവടിപ്പാറ പുതുപ്പതിയില്‍ ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം.മംഗളൂരു - ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനാണ് തട്ടിയത്. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
    City & Local Guides
    കേരള - തമിഴ്‌നാട് അതിർത്തിയില്‍ തമിഴ്‌നാട് ഭാഗത്തായിരുന്നു അപകടം. രണ്ട് ആനകളും ട്രെയിനിന്റെ എഞ്ചിനടിയില്‍ കുടുങ്ങുകയായിരുന്നു. ആനകളുടെ മൃതശരീരം മാറ്റാനായി മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ വാളയാർ പൊലീസും വനംവകുപ്പ് അധികൃതരും ഉള്‍പ്പെടെ സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728