Header Ads

ad728
  • Breaking News

    കള്ളന്മാരെ പേടിച്ച്‌ പണം കുഴിച്ചിട്ടത് മറന്നുപോയ കര്‍ഷകന്റെ 5 ലക്ഷം രൂപ ചിതലെടുത്തു


    കള്ളന്മാരെ പേടിച്ച്‌ കർഷകൻ കൃഷിയിടത്തില്‍ കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലെടുത്തു. രാജസ്ഥാനിലെ ബാലോത്ര ജില്ലയിലാണ് സംഭവം.പച്ച്‌പദ്ര സ്വദേശിയായ മംഗിലാല്‍ മേഘ്‌വാള്‍ കുടുംബമറിയാതെ വയലില്‍ കുഴിച്ചിട്ട പണമാണ് ചിതല്‍ തിന്ന് നശിച്ച നിലയില്‍ കണ്ടെത്തിയത്.

    കൃഷിയിടത്തില്‍ മുറി നിർമിക്കുന്നതിനായി ഒരു വർഷം മുൻപാണ് മംഗിലാല്‍ സ്ഥലം വിറ്റ് പണം വാങ്ങിയത്. തുക നഷ്ടപ്പെടുമെന്ന ഭയത്താല്‍ പ്ലാസ്റ്റിക് കവറിലാക്കി വയലില്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ പിന്നീട് പണം എടുക്കാൻ എത്തിയപ്പോള്‍ ഇയാള്‍ക്ക് സ്ഥലം ഓർത്തെടുക്കാൻ സാധിച്ചില്ല. തുടർന്ന് കുടുംബാംഗങ്ങളുമായി ചേർന്ന് തിരച്ചില്‍ നടത്തിയെങ്കിലും പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ ദിവസം കൃഷിയിടം ഉഴുതുമറിക്കുന്നതിനിടെയാണ് പണമടങ്ങിയ കവർ പുറത്തുവന്നത്. രാവിലെ ജോലിക്കെത്തിയ ഭാര്യയും മകനും ചേർന്ന് കവർ തുറന്നുനോക്കിയപ്പോഴാണ് 500 രൂപ നോട്ടുകള്‍ ചിതല്‍ തിന്ന നിലയില്‍ കണ്ടെത്തിയത്.

    തുടർന്ന് കീറിയ നോട്ടുകളുമായി കുടുംബം പച്ച്‌പദ്രയിലെയും ബാലോത്രയിലെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളെ സമീപിച്ചെങ്കിലും അധികൃതർ നോട്ടുകള്‍ സ്വീകരിച്ചില്ല. നോട്ടുകളുടെ സീരിയല്‍ നമ്പർ വ്യക്തമായാല്‍ മാത്രമേ പണം മാറ്റിനല്‍കാൻ സാധിക്കൂ എന്നും ജയ്പൂരിലെ പ്രധാന ശാഖയെ സമീപിക്കാനും ബാങ്ക് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ജയ്പൂരിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകനും കുടുംബവും എന്ന വിവിധ റിപ്പോർട്ടുകള്‍ പറയുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728