Header Ads

ad728
  • Breaking News

    മഴക്കാലത്ത് എയര്‍ കണ്ടീഷണര്‍ അമിതമായി ഉപയോഗിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്ന ആരോഗ്യപ്രശ്നങ്ങളും മുൻകരുതലുകളും




    മഴ ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. മഴയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ചൂട് ചായയും പരിപ്പുവടയുമൊക്കെ ഉണ്ടാക്കി കഴിക്കുന്ന ശീലവും ചിലർക്കുണ്ട്.

    അതുപോലെ തന്നെ ചിലർക്ക് തണുപ്പാണെങ്കിലും മുറിക്കുള്ളില്‍ എയർ കണ്ടീഷണർ ഇടാതെ ഇരിക്കാൻ കഴിയില്ല. മഴക്കാലത്ത് എയർ കണ്ടീഷണർ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

    ശ്വസനസംബന്ധമായ അണുബാധകള്‍
    എസി മുറികളിലെ വായു വളരെ തണുത്തതും വരണ്ടതുമായിരിക്കും. ഇത് മൂക്കിനെയും തൊണ്ടയെയും അസ്വസ്ഥമാക്കുകയും വൈറസ് ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എസി ഫില്‍ട്ടറുകള്‍ വൃത്തിഹീനമാണെങ്കില്‍ പൊടി, പൂപ്പല്‍, ബാക്ടീരിയ എന്നിവ വായുവില്‍ പടരാൻ ഇത് കാരണമാകും.

    അലർജി പ്രശ്നങ്ങള്‍
    എസി ഫില്‍ട്ടറുകളില്‍ അടിഞ്ഞുകൂടുന്ന പൊടിപടലങ്ങളും പൂപ്പലും വായുവിലൂടെ പടരുമ്പോള്‍ തുമ്മല്‍, മൂക്കടപ്പ്, കണ്ണ് ചൊറിച്ചില്‍, ചുമ എന്നിവ ഉണ്ടാകാം.
    ശ്വസന പ്രശ്നങ്ങള്‍
    തണുത്ത വായു ശ്വസിക്കുന്നത് ആസ്ത്മയോ മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവരില്‍ ശ്വാസംമുട്ടലും ചുമയും വർദ്ധിപ്പിക്കും.
    കണ്ണുകളിലെയും ചർമ്മത്തിലെയും വരള്‍ച്ച
    എസി മുറിയിലെ വായു വരണ്ടതാകുന്നതോടെ ചർമ്മം വരളാനും ചുണ്ടുകള്‍ പൊട്ടാനും കണ്ണുകളില്‍ അസ്വസ്ഥത ഉണ്ടാകാനും സാധ്യതയുണ്ട്.
    സൈനസ് പ്രശ്നങ്ങള്‍
    തണുത്ത വായു മൂക്കില്‍ അസ്വസ്ഥത ഉണ്ടാക്കുകയും മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനും കാരണമാകുന്നു. കൃത്യമായി പ്രവർത്തിക്കാത്ത എസികള്‍ മുറിയില്‍ ഈർപ്പവും പൂപ്പലും ഉണ്ടാക്കുന്നത് സൈനസ് പ്രശ്നങ്ങള്‍ ഗുരുതരമാക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728