Header Ads

ad728
  • Breaking News

    മെൻസ്ട്രുവല്‍ കപ്പിലും എംഡിഎംഎ; പരിശോധനയെ വെട്ടിച്ച്‌ കടന്നവര്‍ പിടിയില്‍



    കൊച്ചി:മെൻസ്ട്രുവല്‍ കപ്പില്‍ എംഡിഎംഎ നിറച്ച്‌ ശരീരത്തില്‍ ഘടിപ്പിച്ച്‌ പരിശോധനാ സംഘത്തെ കബളിപ്പിച്ച യുവതിയും സുഹൃത്തും പിടിയില്‍.

    ആലപ്പുഴ സ്വദേശി സരിത (30) മുഹമ്മദ് ഷാഫി (30) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 94.032 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഹരി വാങ്ങി എറണാകുളത്തും ആലപ്പുഴയിലും വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരും. രണ്ട് ജില്ലകളിലും വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ഇരുവരെയും പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.ബംഗളൂരുവില്‍ വരുന്നതിനിടെ ചെയ്യുന്നതിനിടെ ഇരിട്ടിയില്‍ വച്ച്‌ ഇരുവരും സഞ്ചരിച്ചിരുന്ന ബസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ മുഹമ്മദ് ഷാഫി രാസലഹരി പുറത്തേക്ക് എറിഞ്ഞു കളഞ്ഞതിനാല്‍ എക്സൈസിന് തെളിവൊന്നും ലഭിച്ചില്ല. ബസില്‍ യാത്ര ചെയ്തിരുന്നപ്പോള്‍ മെൻസ്ട്രുവല്‍ കപ്പിനുള്ളില്‍ രാസലഹരി നിറച്ച്‌ ഒരുഭാഗം പശ കൊണ്ട് അടച്ചാണ് ശരീരത്തില്‍ ഘടിപ്പിച്ചിരുന്നതെന്ന് അറസ്റ്റിലായ സരിത പൊലീസിന് മൊഴി നല്‍കി.
    ഒളിപ്പിച്ചു കടത്തിയ. രാസലഹരി വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളത്തെ ലോഡ്ജില്‍ നിന്നാണ് ലഹരി ഉള്‍പ്പെടെ മുഹമ്മദ് ഷാഫി പിടിയിലായത്. ആലപ്പുഴയില്‍ ലഹരി വില്‍ക്കാൻ പോയിരുന്ന സരിതയ്ക്കു വേണ്ടി അന്വേഷണ സംഘം കാത്തിരിക്കുകയും രാത്രിയോടെ എറണാകുളത്തെത്തിയ സരിതയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഗ്രാമിന് 4000 രൂപ നിരക്കിലാണ് ഇരുവരും രാസലഹരി വിറ്റിരുന്നത്. ഇവരില്‍ നിന്ന് ലഹരി വാങ്ങിയവരെക്കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728