കീഴൂർക്കുന്നിൽ ബസും കാറും കൂട്ടിമുട്ടി മൂന്നുപേർക്ക് പരിക്ക്
ഇരിട്ടി : കീഴൂർക്കുന്നിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പയ്യാവൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസിന്റെ അരികു ഭാഗത്താണ് കാർ ഇടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർക്കാണ് നിസാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കാറിന്റെ പിറകുവശത്ത് മറ്റൊരു കാറും ഇടിച്ചിരുന്നു.
No comments