Header Ads

ad728
  • Breaking News

    അനസ്തീഷ്യ കൊടുത്തതിലെ പിഴവ് കുട്ടി അബോധാവസ്ഥയിലായി :പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

    പയ്യന്നൂര്‍: അനസ്തീഷ്യകൊടുത്തതിലെ പിഴവ് കുട്ടി അബോധാവസ്ഥയിലായെന്ന പരാതിയിൽ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിന്റെ പേരില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ
    ജൂലൈ അഞ്ചിന് രാവിലെ 9.40 നായിരുന്നു എരമം നടുവിലെകുനി എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു വയസും അഞ്ച് മാസവും പ്രായമുള്ള ദേവാന്‍സ് ഷൗര്യ എന്ന കുട്ടിക്ക് കളിക്കുന്നതിനിടെ വീണ് മുറിവുപറ്റിയത്.
    ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്നും ഇതിന് അനസ്തീഷ്യ നല്‍കണമെന്നും പറഞ്ഞ് ഡോ. അഞ്ജലി പൊതുവാള്‍ അനസ്തീഷ്യ നല്‍കുകയായിരുന്നു.എന്നാല്‍ അനസ്തീഷ്യ നല്‍കിയതില്‍ പിഴവ് സംഭവിച്ച് കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിക്കുകയും പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
    കുട്ടിയുടെ നില അതീവഗുരുതരമായ തിനെതുടർന്ന് വെൻ്റിലേറ്ററിൽ തുടരുകയാണ്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ.രാജീവന്‍ നല്‍കിയ പരാതിയിലാണ് കേസ്.
    സംഭവത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ പയ്യന്നൂരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
    അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം നിഷേധിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രി രംഗത്തെത്തിയിട്ടുണ്ട് . അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ആവശ്യമായ പരമാവധി ചികിത്സ നല്‍കുകയും ചെയ്തു വെന്നാണ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുടെ വിശദീകരണം. കുട്ടികണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ തീവ്ര പരിചരണത്തിലാണ്.
    കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റിയാണ് രണ്ടുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി വേദന കൊണ്ട് കരഞ്ഞു. ഇതോടെയാണ് അനസ്‌തേഷ്യ നല്‍കാന്‍ തീരുമാനിച്ചത്. അനസ്‌തേഷ്യ നല്‍കിയ ഉടന്‍ കുട്ടി ബോധരഹിതനായി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് വലിയ അളവില്‍ അനസ്‌തേഷ്യ നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ അനസ്‌തേഷ്യ ഏത് ഡോസില്‍ നല്‍കിയാലും റിസ്‌കുണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728