Header Ads

ad728
  • Breaking News

    മുന്‍ ലോക ചാംപ്യന്മാരായ ബ്രസീല്‍ ഇന്ത്യയിലേക്ക്; സൗഹൃദ മല്‍സരം കളിച്ചേക്കും


    കൊല്‍ക്കത്ത: മുന്‍ ലോക ചാംപ്യന്മാരായ ബ്രസീല്‍ ഇന്ത്യയില്‍ സൗഹൃദ മല്‍സരം കളിക്കാനെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്ന് മല്‍സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ പദ്ധതിയിടുന്നതെന്നാണ് ഇഎസ്പിഎന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിലൊരു മല്‍സരമായിരിക്കും കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുക.ഇതില്‍ മറ്റു രണ്ടു മല്‍സരങ്ങളും ഓസ്‌ട്രേലിയക്കെതിരേയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലിലും സെപ്റ്റംബര്‍ 29ന് ബ്രിസ്‌ബെയിനുലുമാണ് ഈ മല്‍സരങ്ങള്‍ നടക്കുന്നത്.

    ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ഇന്ത്യന്‍ സംഘാടകരും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും കരാറിലെ ചില നിബന്ധകള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ മൂന്നാമത്തെ സൗഹൃദ മല്‍സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോകകപ്പിലടക്കം ഇന്ത്യന്‍ ആരാധകരില്‍ നിന്നും ലഭിച്ച വമ്പിച്ച പിന്തുണയാണ് ബ്രസീല്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്നതിന്റെ പ്രധാന കാരണമെന്നാണ് വിവരം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728