Header Ads

ad728
  • Breaking News

    മീന്‍ ഫ്രൈയില്‍ ഉപ്പ് കുറഞ്ഞു; ഹോട്ടലുടമ ഷെഫിനെ വെട്ടി


    _കൊച്ചി: മീന്‍ ഫ്രൈയില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടി. എറണാകുളം അങ്കമാലി മീന്‍വിലാസം റെസ്റ്റോറന്റിലാണ് സംഭവം. ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കയ്യില്‍ ആഴത്തില്‍ മുറിവേറ്റു. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്തു.ഉടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. ഹോട്ടലിന്റെ നാല് ഉടമകളിലൊരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ മീന്‍ ഫ്രൈ ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് പറഞ്ഞു. ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോ എന്ന് ഷെഫ് പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്.ഷെഫ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഇയാള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728